മണ്ണാര്‍ക്കാട്:പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം കടലാസിലൊതുങ്ങി.നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കുന്തിപുഴയിലെയും നെല്ലിപുഴയിലെയും അനധികൃതപുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മണ്ണാര്‍ക്കാട് നഗരസഭയായിരുന്നു തീരുമാനമെടുത്തത്.
ഓരോവര്ഷങ്ങള് പിന്നിടുമ്പോഴും പുഴയുടെ കര കുറഞ്ഞുവരികയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനു മുമ്പുണ്ടായ വീതിയേക്കാള്‍ നാലിലൊന്നായി പുഴയുടെ വീതികുറഞ്ഞെന്നു അധികൃതര്‍ പറയുന്നു.
അനധികൃതകൈയേറ്റംമൂലം പുഴയുടെആഴവും പരപ്പും കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം.മണ്ണാര്‍ക്കാട് നഗരസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അടിയന്തരനടപടി കൈക്കൊള്ളാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. ഇതുമൂലം കൈയേറ്റങ്ങള്‍ വീണ്ടും വ്യാപകമായിരിക്കുകയാണ്.നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കുന്തിപുഴയിലെയും നെല്ലിപുഴയിലെയും അനധികൃത പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കു
കഴിഞ്ഞഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. പാലക്കാട് ജില്ലാകളക്ടര്‍ക്കും സബ്കളക്ടര്‍ക്കും ഈവിഷയത്തെക്കുറിച്ച് പരാതി നല്‍കാനും തീരുമാനിച്ചിരുന്നു.
മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ആറാട്ടുകടവിലും പരിസരപ്രദേശങ്ങളിലേയും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തുകയും അവ ഒഴിപ്പിച്ച് എടുക്കുകയും ചെയ്തു.
ഇതേ മാതൃകയില്‍ നഗരസഭയും രംഗത്തെത്തി രണ്ടു പുഴകളിലെയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കുന്തിപുഴയിലെയും നെല്ലിപുഴയിലെയും കൈയേറ്റങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
റവന്യൂവകുപ്പ് കൃത്യമായ രേഖകളുടെഅടിസ്ഥാനത്തില്‍ സര്‍വേ നടത്തിയാല്‍ മാത്രമേ പുഴയോരം തിരിച്ചുപിടിക്കാനാവൂ. മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ഏക്കര്‍ക്കണക്കിന് സ്ഥലമാണ് അനധികൃത കൈയേറ്റക്കാരില്‍നിന്നും പിടിച്ചെടുത്തത്.
ഇത്തരത്തിലുള്ള നടപടി നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം ഉയരുകയാണ്.അല്ലാത്തപക്ഷം മണ്ണാര്‍ക്കാട് നഗരത്തെ വേര്‍തിരിക്കുന്ന കുന്തിപ്പുഴയുംനെല്ലിപ്പുഴയും കേവലം കൈത്തോടുകള്‍ മാത്രമാകും.ഇക്കഴിഞ്ഞ വേനലില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിട്ടിരുന്നത്. അധികൃതരുടെഒത്താശയോടെ പുഴയോരങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും തെങ്ങു വച്ചും സ്വകാര്യവ്യക്തികള്‍ കയ്യേറ്റങ്ങള്‍ വ്യാപകമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: