ആദിമമനുഷ്യന് ഉത്ഭവിച്ചത് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണ് എന്ന ധാരണയെ തിരുത്തിക്കുറിച്ച് പുതിയ കണ്ടെത്തല്‍. മനുഷ്യന്റേതെന്നു കരുതപ്പെടുന്ന 5.7 മില്യന്‍ വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍ ഗ്രീക്ക് ദ്വീപായ ക്രീറ്റയില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതല്‍ തെക്ക് കിഴക്കും ആഫ്രിക്കയില്‍ ആള്‍ക്കുരങ്ങിന്റെ ഫോസിലുകള്‍ കണ്ടെത്തിയതു മുതല്‍ മനുഷ്യകുലത്തിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്നാണു കരുതപ്പെടുന്നത്. സമീപകാലത്തായി കൂടുതല്‍ ഫോസിലുകള്‍ ഈ പ്രദേശത്തുനിന്നും കണ്ടെത്തുകയും ചെയ്തിരുന്നു.
മനുഷ്യന്റേതെന്നു കരുതുന്ന 3.7 മില്യന്‍ വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍ ടാന്‍സാനിയയില്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ 5.7 മില്യന്‍ വര്‍ഷം പഴക്കമുള്ള കാല്‍പ്പാടുകള്‍ സ്വീഡനിലെ ഉപ്സല സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയതോടെ നരവംശ ശാസ്ത്രലോകം ആശയക്കുഴപ്പത്തിലാണ്. ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: