പൊന്നാനി: വീണ്ടും തുറന്ന ചമ്രവട്ടം ജംഗ്ഷനിലെ ബീവറേജ് ഔട്ട്ലെറ്റിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.
ഔട്ട്ലെറ്റ് പൂട്ടാനുള്ള നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ജനകീയ സമരസമിതി മുന്നറിയിപ്പ് നല്കി.
റോഡില്‍ നിന്നും 25 മീറ്റര്‍ പോലും അകലമില്ലാതെ സിഗ്നല്‍ ലൈറ്റിന് സമീപത്താണ് ഇത് പ്രവര്‍ത്തിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ നിര റോഡിലേക്ക് നീളുന്നു.
വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കടന്നുപോകാനാത്ത അവസ്ഥയിലാണ്.
കണ്‍വീനര്‍ എം.എ.അഹമ്മദ് കബീര്‍ അദ്ധ്യക്ഷനായി. സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുല്‍ ജബ്ബാര്‍, പി.കോയക്കുട്ടി, കെ.ഇസ്മായില്‍, നാസര്‍ പുത്തന്‍കുളം, ടി.പി.ഒ.മുജീബ്, സി.വി.ഖലീല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: