ഇസ്ലാമബാദ്: ഭീകര സംഘടനകൾ പാക്കിസ്ഥാനിലുണ്ടെന്നും അവർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ അസീഫ്. പാക്കിസ്ഥാൻ മാധ്യമമായ ജിയോ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
‘പാക്കിസ്ഥാനിൽ ഭീകരർ പ്രവർത്തിക്കുന്നുണ്ട്, അതിന് ആശ്ചര്യപ്പെടേണ്ടതില്ല, ഭീകര സംഘടനകളായ ലഷ്കറെ ത്വയ്ബ, ജെയ്ഷ ഇ മൊഹമ്മദ് തുടങ്ങി സംഘടനകൾ രാജ്യത്തിനകത്തുണ്ട്, അവർ രാജ്യത്ത് നിന്നുമാണ് പ്രവർത്തനം നടത്തുന്നത്- അസീഫ് പറഞ്ഞു.
ലഷ്കറെ ത്വയ്ബ പോലുള്ള ഭീകര സംഘടനകളെ രാജ്യത്ത് നിരോധിച്ചതാണ്, എങ്കിലും അവർ രാജ്യത്ത് സജീവ സാന്നിധ്യമായി തുടരുന്നുണ്ട്, മൂന്ന് വർഷമായി അവർക്കെതിരെ തങ്ങൾ യുദ്ധം ചെയ്യുന്നുമുണ്ട്- അസീഫ് വ്യക്തമാക്കുന്നു.
ലഷ്കറെ ത്വയ്ബ്, ജെയ്ഷ ഇ മൊഹമ്മദ് തുടങ്ങിയ ഭീകര സംഘടനകൾ പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ബ്രിക്സ് ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇതിനെ ശരിവയ്‌ക്കുന്ന പ്രസ്താവനയാണ് പാക്ക് വിദേശകാര്യ മന്ത്രി ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: