വാഷിങ്ടണ്‍: മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത, മതിയായ രേഖകളില്ലാത്ത കുട്ടികള്‍ക്ക് നിയമസാധുത നല്കുന്ന നിയമം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം റദ്ദാക്കി. ഇതോടെ ആറായിരത്തോളം ഇന്ത്യന്‍ വംശജരായ യുവാക്കളാണ് കുടിയേറ്റ ഭീഷണിയിലായത്. യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎസില്‍ മാതാപിതാക്കള്‍ ജോലിക്കെത്തിയപ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് മതിയായ രേഖകള്‍ ഉണ്ടായിരിക്കില്ല. ഈ കുട്ടികള്‍ അമേരിക്കയില്‍ പിന്നീട് സ്ഥിര താമാസമാക്കുകയും ചെയ്തതോടെയാണ് ഇവര്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കുന്ന ഡിഎസിഎ നിയമം 2012ല്‍ ബരാക് ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്നത്.
ഈ നിയമം റദ്ദാക്കുമെന്നത് ട്രംപിന്റെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു. ഇതോടെ 27,000 യുവാക്കള്‍ക്കാണ് തിരിച്ചടിയാവുന്നത്. യുഎസില്‍ തന്നെ സ്ഥിരതാമസമാക്കിയതിനാല്‍ സ്വന്തം രാജ്യത്തെ ഭാഷയും മറ്റും ഇവര്‍ക്ക് ഇപ്പോഴും അപരിചിതമാണെന്ന് സൗത്ത് ഏഷ്യന്അമേരിക്കന്സ് ലീഡിങ് ടുഗദെര്‍(എസ്എഎഎല്‍ടി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമന് രഘുനാഥന് അറിയിച്ചു.
കുടിയേറ്റ നിയമം ശക്തമാക്കിയതോടെ യുഎസില്‍ വളര്‍ന്ന ഡോക്ടര്‍മാരും, അഭിഭാഷകരും, എന്‍ജിനീയര്‍മാരും ഉള്‍പ്പടെ 10,000 പേരാണ് ഇതോടെ തൊഴില്‍ ഇല്ലാതായി സ്വന്തം രാജ്യത്തേയ്ക്ക് നാടുകടത്തപ്പെടുന്നത്. നിയമം റദ്ദാക്കല്‍ പ്രഖ്യാപനം വന്നതോടെ രാജ്യവ്യാപകമായി കുടിയേറ്റക്കാര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: