അമ്പലപ്പുഴ: അമ്പലപ്പുഴയിലെ സാംസ്കാരികോത്സവം സിപിഎം പരിപാടിയാക്കി മാറ്റിയതിനെതിരെ പ്രതിഷേധം ഉയരുന്നു. സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ അന്‍പതാം വാര്‍ഷികം മിഴാവ് എന്ന പേരു നല്കി ആഘോഷിക്കുന്ന പരിപാടിയാണ് സിപിഎം സമ്മേളനമാക്കി സര്‍ക്കാര്‍ മാറ്റിയത്.
ഇന്ന് സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന സാംസ്കാരികോത്സവം പത്തിന് സമാപിക്കാനിരിക്കേപരിപാടിയുടെ സംഘാടകര്‍ മുഴുവന്‍ സിപിഎംകാരായതോടെ ഇത് പാര്‍ട്ടി പരിപാടി ആയി മാറി കഴിഞ്ഞു. പ്രതിക്ഷേധം ഒഴിവാക്കാന്‍ പേരിന് ഏതാനും സിപിഐ, കോണ്‍ഗ്രസ് നേതാക്കന്മാരെ തിരുകി കയറ്റി പ്രതിക്ഷേധം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി ഉള്‍പ്പെടെയുളള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിയതും പ്രതിഷേധത്തിനു കാരണമായി.
നിലവില്‍ കുഞ്ചന്‍ സ്മാരകം സ്ഥിതി ചെയ്യുന്ന അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ബിജെപി ഗ്രാമപഞ്ചായത്തംഗമായ സുഷമാ രാജീവിനെ ഉള്‍പ്പെടുത്താതെയാണ് സി പിഎമ്മുകാര്‍ ബിജെപിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയത്. ഇതിനെതിരെ മറ്റു പാര്‍ട്ടികളില്‍ നിന്നു പോലും പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.
സാംസ്കാരികോത്സവത്തെ പാര്‍ട്ടി പരിപാടിയാക്കിയതിന് സിപിഎം നേതൃത്വം കനത്ത വില നല്‍കേണ്ടി വരും എന്ന് സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ആരോപിക്കുന്നു.
കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇവിടെ സ്ഥിതി ചെയ്യുന്ന കുഞ്ചന്‍ സ്മാരകത്തില്ചടങ്ങുകള് നടത്താതെ അമ്പലപ്പുഴ കെ. കെ. കുഞ്ചുപിള്ള സ്മാര ക ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.
ഇതും കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തോടു കാട്ടുന്ന അവഗണനയാണന്ന് ആരോപണം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: