അടിമാലി: കാലവര്‍ഷം കനിഞ്ഞില്ലെങ്കിലും സമീപ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പൊന്മുടി ഡാം നിറഞ്ഞു. 708 അടി സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ 707 ആണ് ഇന്നലത്തെ ജലനിരപ്പ്.
ഇനിയും കനത്ത മഴ ലഭ്യമാകുന്ന സാഹചര്യമുണ്ടായാല്‍ ഏതുനിമിഷവും ഡാം തുറന്നു വിടേണ്ടി വരുന്ന സ്ഥിതിയാണ്. കൊന്നത്തടി, രാജാക്കാട് ഗ്രാമപഞ്ചായത്തുകള്‍ അതിരിടുന്ന പൊന്മുടി അണക്കെട്ടില്‍ നിന്നുമുള്ള വെള്ളം പന്നിയാര്‍ പവര്‍ഹൗസിലേക്ക് എത്തിക്കും. ഇവിടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്‍സ്റ്റോക്ക് പൈപ്പ് പൊട്ടി ദുരന്തത്തില്‍ എട്ട് പേര് മരിച്ചിരുന്നു.
പൊന്മുടി ജലാശയം കാണാന്‍ ദൈനംദിനം നൂറുകണക്കിന് ടൂറിസ്റ്റുകള്‍ ഇവിടെയെത്തുന്നു. ഹൈഡല്‍ ടൂറിസവുമായി സഹകരിച്ച് ബോട്ട് സവാരി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തുടങ്ങിയെങ്കിലും സങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്ന് നിര്‍ത്തി. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് മന്ത്രി പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും വീണ്ടും തുടങ്ങാനായിട്ടില്ല. വൈദ്യുതി ബോര്‍ഡ് വക സ്ഥലത്ത് ഡാം നിര്‍മ്മാണ കാലഘട്ടത്തില്‍ നിര്‍മ്മിച്ച നിരവധി കെട്ടിടങ്ങള്‍ കാട്ടിനുള്ളില്‍ ജീര്‍ണാവസ്ഥയിലാണ്. പുനര്‍നിര്‍മ്മാണം നടത്തി ടൂറിസ്റ്റുകള്‍ക്ക് താമസമടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാല്‍ പെന്മുടി ടൂറിസം ഭൂപടത്തില്‍ ഇടം നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: