അടിമാലി: കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ത്ത നിലയില്‍. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെ പഞ്ചായത്ത് കോംപൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ചില്ലാണ് തകര്‍ത്തത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം അറിയുന്നത്.
സംഭവത്തില്‍ ദുരുഹതയുള്ളതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. പ്രസിഡന്റ് വാഹനം ദുരുപയോഗം ചെയ്യുന്നതായി അംഗങ്ങള്‍ക്ക് ആക്ഷേപം നിലനില്‍ക്കെയാണ് സംഭവം. വെള്ളത്തുവല്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: