പന്തളം: കേരളത്തില്‍ ന്യൂനപക്ഷമാണ് ഭൂരിപക്ഷത്തെ ഭരിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പന്തളത്ത് എസ്എന്‍ഡിപിയോഗം പന്തളം യൂണിയന് ആസ്ഥാനമന്ദിരവും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്കുന്നതു പേലെ ഹിന്ദുവിനു പഠനത്തിനോ ചികിത്സയ്ക്കോ ഒന്നും സര്‍ക്കാരുകള്‍ സഹായം നല്‍കുന്നില്ല. നമ്മള് സംഘടിച്ചു ശക്തരായി വോട്ടു ബാങ്ക് ആകാത്തതാണ് ഇതിനു കാരണം. രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കാന്‍ തയ്യാറാകാത്തതും സംഘടിത ശക്തികളായ ചിലരെ ഭയപ്പെടുന്നതുകൊണ്ടാണ്. സംഘടിത മതശക്തികളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാരുകള്‍ തയ്യാറാകുന്നത്. ഇതിനെതിരെ സംഘടിച്ചു പോരാടണം.
സ്വാതന്ത്ര്യം ലഭിച്ച് 71 വര്‍ഷമായിട്ടും സാമൂഹ്യനീതി നേടാന്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്കു പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. അനീതിയ്ക്കെതിരെ 114 വര്‍ഷം മുമ്പു ഗുരുദേവന് തുടങ്ങിവച്ച പോരാട്ടം ഇന്നും തുടരേണ്ട അവസ്ഥയാണ്. ഗുരുദേവ ജയന്തി ആഘോഷം മാത്രമാക്കാതെ അദ്ദേഹത്തിന്റെ സന്ദേശം സ്വന്തം ജീവിതത്തില്‍ നടപ്പാക്കാനും അത് സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി അദ്ധ്യക്ഷനായിരുന്നു. ശിവഗിരിമഠത്തിലെ വിദ്യാനന്ദ സ്വാമിയും ശ്രീനാരായണ വിശ്വധര്‍മ്മമഠത്തിലെ ശിവബോധാനന്ദ സ്വാമിയും അനുഗ്രഹ പ്രഭാഷണം നടത്തി.
മുന്‍ കാല നേതാക്കളായ കെ.ജി. റാവു, തങ്കപ്പന് എന്നിവരുടെ ഫോട്ടോ അനാച്ഛാദനവും, ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് 25 വര്‍ഷമായി പന്തളത്തു സൗജന്യമായി ഭക്ഷണവും താമസ സൗകര്യവും ഒരുക്കുന്ന കെ.കെ. തങ്കച്ചന്, യൂണിയന് മന്ദിരം രൂപകല്പന ചെയ്ത പുഷ്പാകരന്‍, കോണ്ട്രാക്ടര് ആര്. കാര്ത്തികേയന് എന്നിവരെ ആദരിക്കലും വെള്ളാപ്പള്ളി നിര്‍വ്വഹിച്ചു. യോഗം കൗണ്‍സിലര്‍ എബിന് അമ്പാടി, എസ്. ആദര്‍ശ്, യൂണിയന് സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ്,വൈസ് പ്രസിഡന്റ് റ്റി.കെ. വാസവന്,സുരേഷ് മുടിയൂര്‍ക്കോണം,
രാവിലെ 10ന് വെള്ളാപ്പള്ളി നടേശന് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തതിനു ശേഷം പൊതുസമ്മേളനം നടക്കുന്ന ശിവരഞ്ജിനി ഓഡിറ്റോറിയത്തിലേക്ക് ഗുരുദേവ ജയന്തി ഘോഷയാത്ര നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: