പന്തളം: കഴിഞ്ഞ മൂന്നു രാത്രികളില്‍ പെയ്ത കനത്ത മഴയില്‍ പന്തളം അടൂര്‍ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴവെള്ളപ്പാച്ചിലില്‍ പച്ചക്കറിയും മരച്ചീനിയടക്കമുള്ളകൃഷികളും നശിച്ചു. കുത്തിയൊലിച്ചെത്തിയമലിനജലം കിണറുകളില്‍ നിറഞ്ഞതോടെ കിണറുകളും ഉപയോഗശൂന്യമായി.
പന്തളം കുരമ്പാല തോട്ടുകര ഭാഗം വെള്ളത്തില്‍ മുങ്ങി. ഈ ഭാഗത്തുള്ള പന്ത്രണ്ടോളം വീടുകളില്‍ മുട്ടറ്റം വെള്ളം കയറി. ഉത്രാടം മുതല്‍ മൂന്നു രാത്രികളില്‍ കനത്ത മഴയാണു പെയ്തത്. ഇതോടെ ഇതുവഴിയൊഴുകി കരിങ്ങാലി പുഞ്ചയിലെത്തിച്ചേരുന്ന വലിയതോട് നിറഞ്ഞു കവിഞ്ഞൊഴുകിയതാണ് ഈ പ്രദേശം വെള്ളത്തിലാകാന് കാരണം. പന്ത്രണ്ടോളം വീടുകളില്‍ പൂര്‍ണ്ണമായും വെള്ളം കയറിയതോടെ കൊച്ചുകുട്ടികളടക്കമുള്ളവര്‍ നരകസമാനമായ അവസ്ഥയാണ് നേരിടുന്നത്. ഏത്തവാഴ, മരച്ചീനി, ചേന, ചേമ്പ്, തെങ്ങിന് തൈകള്‍ ഉള്‍പ്പെടെയുള്ള കൃഷികളും നശിച്ചു.
തോട്ടില്‍നിന്നുള്ള വെള്ളം കയറി കിണറുകളിലെ വെള്ളവും മലിനമായി. വെള്ളം ഇറങ്ങുമ്പോള്‍ താമസത്തിനു തിരിച്ചെത്തുന്ന വീട്ടുകാര്‍ക്ക് തോട്ടിലൂടെ ഒഴുകി വന്ന് വീട്ടിനുള്ളില്‍ കയറുന്ന വിഷപ്പാമ്പുക ളും ഭീഷണിയാണ്. അരയില്‍ കോടിക്കല്‍ ഭാഗത്താണ് തോടു കവിഞ്ഞൊഴുകുന്നത്. ഇവിടെ തോടിന്റെ വശം കരിങ്കല്ലു കെട്ടി ഉയര്‍ത്തിയെങ്കിലേ ഈ പ്രശ്നത്തിനു പരിഹാരമുണ്ടാവുകയുള്ളവെന്ന്നാട്ടുകാര് പറയുന്നു.
അടൂരിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലില്‍ പച്ചക്കറികൃഷിയടക്കം നശിച്ചു.
പുതുശ്ശേരി ഭാഗത്ത് എം.സി റോഡില്‍ വെള്ളം കയറിയതോടെ ഇരുചക്രവാഹന യാത്രക്കാരടക്കം ബുദ്ധിമുട്ടി. പുതുശേരി ഭാഗത്ത് മലയാറ്റില്പടി, ആത്രപ്പടി ഏലാകള്‍ വെള്ളത്തിനടിയിലായി. കിളിവയല്‍ ചൂരക്കോട് റോഡ്, കിളിവയല്‍ വയല റോഡുള്‍പ്പടെ നാല് റോഡുകളില്‍ വെള്ളംകയറി.
കിളിവയല്‍ ജംഗ്ഷന് സമീപം എം.സി റോഡരുകിലുള്ള ഏലാ വെള്ളത്തില്‍ മുങ്ങി.
കീരത്തില്‍ തോടുള്പ്പടെ നാല് കൈത്തോടുകള്‍ കരകവിഞ്ഞൊഴുകി. വയലാ, കിളിവയല്‍, പുതുശ്ശേരി ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ വെള്ളം കയറിയത്.പുതുശ്ശേരി ഭാഗത്ത് വയലിന് സമീപമുള്ള നാല് വീടുകളില്‍ വെള്ളം കയറിയിരുന്നു.അടൂര്‍ ശ്രീ മൂലം മാര്‍ക്കറ്റ് പന്നിവിഴ റോഡിലും വെള്ളം കയറി ‘ഇളംങ്ങമംഗലം പാലമൂട്ടില്‍ ശശി ,വലിയാലും വിളവീട്ടില്‍ ലൂക്കോസ്, സോണിഭവനം സോളമന്, ബേഥേല്‍ സന്തോഷ്, ശ്രേയസില്‍ ഉണ്ണി, കര്‍മ്മേല്‍ ബിജു എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്
ഇളംഗമംഗലം കുമ്പമണ് ഏലാ വെള്ളത്തില്‍ മുങ്ങികല്ലടയാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. വെള്ളം ബെയ്ലി പാലത്തോളം ഉയര്‍ന്നാണ് ഒഴുകിയത്.
പറക്കോട് അറുകാലിക്കല്‍ പടിഞ്ഞാറ് ഭാഗത്തും വെള്ളം കയറി.അറുകാലിക്കല്‍ പടിഞ്ഞാറ് കുറിച്ചി വയല്‍ ഏലായില്‍ വെള്ളം കയറി .പച്ചക്കറി, കപ്പ കൃഷിക്ക് നാശം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: