ബത്തേരി: എസ്.എൻ.ഡി.പി ബത്തേരി യൂണിയന്ടെ നേതൃത്വത്തിൽ
ശ്രീനാരായണ ഗുരുദേവന്റെ 163 _ത് ജയന്തി ആഘോഷം സംഘടിപ്പിച്ചു.നഗരസഭ ടൗൺ
ഹാളിൽ സമ്മേളനം എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്
ഉദ്ഘാടനം ചെയ്തു. ബത്തേരി യൂണിയൻ ചെയർപേഴ്സൺ ശാരദ നന്ദനൻ
അധ്യക്ഷയായിരുന്നു.കൺവീനർ എൻ.കെ.ഷാജി, കെ.എൻ.മനോജ്, എം.ഡി.സാബു മിനി ഷാജി
തുടങ്ങിയവർ സംസാരിച്ചു.മുതിർന്ന യൂണിയൻ, ശാഖ പ്രസിഡണ്ട് – സെക്രട്ടറിമാരെ
ആദരിക്കൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി ആദരിക്കലും
നടന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: