കണ്ണൂര്‍: അഴീക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപാനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പത്താം വാര്‍ഷികാഘോഷം 9ന് സോപാനം ചാരിറ്റബിള്‍ ട്രസ്റ്റ് വയോജന സദനം അങ്കണത്തില്‍ നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30 ന് ഇനവേറ്റീവ് ഇന്റര്‍നാഷണല്‍ ഫര്‍ണ്ണിച്ചര്‍ ഹബ്ബ് മാനേജിംഗ് ഡയരക്ടര്‍ കെ.പി.രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. സോപാനം ട്രസ്റ്റ് ചെയര്മാന് മധുസൂദനന് കണ്ണോത്ത് അധ്യക്ഷത വഹിക്കും. ക്ലബ് അംഗങ്ങളുടെ ഓണാഘോഷവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് സെക്രട്ടറി പി.ശേഖരന്,മധുസൂദനന്, അഡ്വ.ഭാഗ്യേഷ്, ഇ.അരവിന്ദാക്ഷന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: