മുക്കം: തങ്ങളെ ആദ്യം മര്‍ദ്ദിച്ചത് പോലീസുകാരാണെന്ന് കക്കാടംപൊയിലില്‍ മര്‍ദ്ദനമേറ്റ യുവാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാത്രി കക്കാടംപൊയിലില്‍ നിന്ന് തിരിച്ചു പോരാനൊരുങ്ങവെയാണ് ഒരു ജീപ്പില്‍ രണ്ട് പോലീസുകാര്‍ സ്ഥലത്തെത്തിയത്. ഇവര്‍ തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു 12 ഓളം പേര് അതിനിടെ സ്ഥലത്തെത്തി ഇവര്‍ മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ പോലീസ് കാഴ്ചക്കാരായി മാറി നിന്നുവെന്നും അക്രമത്തിനിരയായവര്‍ പറഞ്ഞു. മദ്യലഹരിലായിരുന്നു പോലീസുകാരും സ്ഥലത്തെത്തിയ മറ്റുള്ളവരുമെന്നും സംശയമുള്ളതായും ഇവര്‍ വ്യക്തമാക്കി. അക്രമികള്‍ പി.വി. അന്‍വറിന്റെ പേര് പറയുന്നത് കേട്ടതായും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും മര്‍ദ്ദനത്തിനിരയായ ഷാനു ജാസിം, ഷഹദ് അബ്ദുറഹിമാന്, ഷെറിന് അഹമ്മദ്, മുഹമ്മദ് അല്‍താഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുവാക്കളെ അക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ആവശ്യപ്പെട്ടു. മദ്യലഹരിയിലായിരുന്ന പോലീസുകാര്‍ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ ട്രഷററുമായ വി. വസീഫ് ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തി യുവാക്കളെ മര്‍ദിച്ചത് പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും വി. വസീഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: