ന്യൂദല്‍ഹി: ‘അന്തര’, ‘ഛായ’ എന്നീ പേരുകളില്‍ രണ്ട് പുതിയ ഗര്‍ഭ നിരോധന ഉപാധികള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിപണിയില്‍ ഇറക്കി. പുരുഷന്മാര്ക്കായി കുത്തിവയ്ക്കാവുന്ന ഗര്‍ഭ നിരോധന ഉപാധിയാണ് അന്തര. സ്ത്രീകള്‍ക്ക് ഉള്ളില്‍ കഴിക്കാവുന്ന സ്റ്റെറോയിഡുകള്‍ അടങ്ങിയിട്ടില്ലാത്ത ഗുളികയാണ് ഛായ.
കര്‍ണ്ണാടകം, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ഡല്‍ഹി, ഹരിയാന, ഒഡീഷ, പശ്ചിമ ബംഗാള്‍, ഗോവ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് ഇതുവരെ ഇവ പുറത്തിറക്കിയിട്ടുള്ളത്. ഫലപ്രദവും, സുരക്ഷിതവുമായ ഈ ഗര്‍ഭ നിരോധന ഉപാധികള്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. തുടര്‍ച്ചയായ ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് സഹായിക്കുന്ന അന്തരയ്ക്ക് മൂന്ന് ആഴ്ചയും, ഛായയ്ക്ക് ഒരാഴ്ചയുമാണ് കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: