നടക്കുംപത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യ 12ന് നടക്കും. പള്ളിയോടങ്ങളില്‍ എത്തുന്നവരടക്കം ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കും. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ രാവിലെ 11 ന് ക്ഷേത്രകൊടിമരചുവട്ടില് ഭദ്രദീപം കൊളുത്തി അഷ്ടമിരോഹിണി വള്ളസദ്യ ഉത്ഘാടനം ചെയ്യും. 350 പറ അരിയുടെ ചോറും വിഭവങ്ങളുമാണ് തയ്യാറാക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സഹകരിച്ച് പള്ളിയോട സേവാസംഘം അഷ്ടമിരോഹിണി വള്ളസദ്യകൂപ്പണുകള് തയ്യാറാക്കിയിട്ടുണ്ട്. ഒരു പള്ളിയോടത്തിന് അഷ്ടമിരോഹിണി വള്ളസദ്യ നടത്തുന്നതിന് 15000 രൂപയാണ് നിരക്ക്. ഇതു കൂടാതെ 1000, 2000, 5000 രൂപയുടെ കൂപ്പണുകളും തിരുവാറന്മുള ക്ഷേത്രത്തിലും പാഞ്ചജന്യം ആഡിറ്റോറിയത്തിലും ലഭിക്കും. 1000 രൂപയുടെ കൂപ്പണ്‍ എടുക്കുന്നവര്‍ക്ക് ഒരു സദ്യകൂപ്പണ് ലഭിക്കും. പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ 300ല്‍ പരം പാചകക്കാരാണ് വള്ളസദ്യ തയ്യാറാക്കുന്നത്. 10ന് രാവിലെ 10.40നും 11.10നും മദ്ധ്യേ അഷ്ടമിരോഹിണി വള്ളസദ്യക്കായി ക്ഷേത്ര അടുപ്പില്‍ അഗ്നി പകരും. ആറന്മുള സദ്യക്കുള്ള ചേനപ്പാടി കരക്കാരുടെ ആചാരപരമായ പാളതൈര് സമര്‍പ്പണം 10ന് രാവിലെ 11 മണിക്ക് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: