പത്തനംതിട്ട: തിരുവോണത്തോണിയിലെത്തി മങ്ങാട്ട് ഭട്ടതിരി തിരുവാറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണ വിഭവങ്ങള്‍ സമര്‍പ്പിച്ച് കുമാരനല്ലൂരിലേക്ക് മടങ്ങി.
ഉത്രാടം നാള് സന്ധ്യയോടെ കാട്ടുരില്‍ നിന്നും പുറപ്പെട്ട തിരുവോണത്തോണി തിരുവോണനാള്‍ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവില്‍ എത്തി. നിക്ഷേപ മാലിയില്‍ ഒരു പിടി അരി ഭട്ടതിരി നിക്ഷേപിച്ചു. ക്ഷേത്ര ഉപദേശക സമിതി, പള്ളിയോട സേവാസംഘം ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
തോണിയില്‍ എത്തിച്ച ദീപം ഭട്ടതിരി മേല്‍ശാന്തിക്ക് കൈമാറി. മേല്‍ശാന്തി ദീപം ശ്രീകോവിലിലെ വിളക്കിലേക്ക് പകര്‍ന്നു. ഭട്ടതിരി പാര്‍ത്ഥസാരഥിയെ വണങ്ങി തിരുവോണ സദ്യ സമര്‍പ്പിച്ചു.
കാട്ടൂരില്‍ നിന്ന് ഭട്ടതിരിക്കൊപ്പം തോണിയില്‍ എത്തിയ 18 നായര്‍ കുടുംബങ്ങളിലെ പ്രതിനിധികള്ക്കൊപ്പമിരുന്ന് ഭട്ടതിരി തിരുവോണ സദ്യ കഴിച്ചു. ക്ഷേത്രത്തില്‍ പണക്കിഴി സമര്‍പ്പിച്ച് പാര്‍ത്ഥസാരഥിയെ വണങ്ങിയ ശേഷം അദ്ദേഹം കോട്ടയം കുമാരനല്ലൂരിലേക്ക് മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: