പട്ടാമ്പി:കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചറിയാസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണപ്പെടാന്‍ കാരണമെന്നാണ് പോലീസ് നിഗമനം.റിയാസിന്റെ വീട്ടില്‍ നിത്യവും വഴക്ക് പതിവാണ്.പതിവ് പോലെയുള്ള വഴക്കാണ് എന്ന് കരുതി നാട്ടുകാരോ,അയല്‍വാസികളൊ ആദ്യം ഇടപെട്ടില്ല.
വീട്ടിലെ വഴക്കില്‍ ഇടപെടാന്‍ അയല്ക്കാര്ക്ക് അവസരം നല്‍കിയിരുന്നില്ല. തങ്ങളുടെ വീട്ടിലെ പ്രശ്നങ്ങള്‍ തങ്ങള്‍ തന്നെ തീര്‍ക്കും എന്നാണത്രെ അയല്‍ക്കാരോട് ഇവര്‍ പറഞ്ഞിരുന്നത്.അതു കൊണ്ടു തന്നെ ഇവരുടെ വഴക്കിനെ സമീപവാസികള്‍ ആരും തന്നെ ഗൗരവമായി കണ്ടിരുന്നില്ല. അതു കൊണ്ടു തന്നെ റിയാസിന് വെട്ടേറ്റ കാര്യം സമീപവാസികള്‍ അറിഞ്ഞില്ല.പിന്നീട് രാത്രി തന്നെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
സംഭവത്തെ തുടര്‍ന്ന് അച്ഛന് മുഖാരി ഒളിവിലാണ്.തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് ഈയാള് പട്ടാമ്പി ബസ്സ് സ്റ്റാന്റില്‍ എത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: