കല്‍പ്പറ്റ: ജില്ലയിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട 10 ഊരുമൂപ്പന്മാര്ക്ക് ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഓണസദ്യ നല്‍കും. എട്ടിനാണ് വിവിധ വിഭാഗങ്ങളിലെ ഊരുമൂപ്പന്മാര്ക്ക് സദ്യ ഒരുക്കുന്നത്. ഊരുകളിലെ മൂപ്പന്മാരുടെ നേതൃത്വത്തെ ചടങ്ങില്‍ അഭിനന്ദിക്കും. ഊരുകളും ആദിവാസികളും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ ചര്‍ച്ചചെയ്യും. കോളനികളുടെ സമഗ്രമായ പുരോഗതിയില്‍ ഊരുമൂപ്പന്മാരുടെ ക്രിയാത്മക ഇടപെല്‍ ഉറപ്പുവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: