കോട്ടയം: പതിവു തെറ്റിക്കാതെ ഇക്കൊല്ലവും ഉത്രാടക്കിഴി കൈയ്യ്മാറി.കോട്ടയം വയസ്കരക്കുന്ന് രാജ്ഭവന് എ.ആര്.രാജരാജവര്‍മ്മയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിയാണ് ഉത്രാടക്കിഴി ഏറ്റുവാങ്ങിയത്.കൊച്ചി രാജവംശത്തിലെ സ്ത്രീകള്‍ക്ക് രാജഭരണക്കാലത്ത് ഓണത്തിന് പുതുവസ്ത്രം വാങ്ങാന്‍ നല്‍കിയിരുന്നതാണ് കിഴി.തിരു-കെ#ാച്ചി സംയോജനത്തേ#ാടെ ഇത് സര്‍ക്കാര്‍ ഏറ്റെടുത്തു. എം.എല്‍.എ.തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കിഴി കൈയ്യ്മാറിയത്. 1000 രൂപയാണ് കിഴിയായി നല്‍കിയത്.തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍,ഡെപ്യൂട്ടി തഹസീല്‍ദാര്‍ സലീന്ദ്രന്,വില്ലേജ് ഓഫീസര്‍ ലിന്‍സ് എ.ഡി,റവന്യൂ ഉദ്യോഗസ്ഥരായബിനോയി എം.എന്‍,കെ.എം.ജോസ്കുട്ടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: