സിയോള്‍: അണുബോംബിനെക്കാള്‍ പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തരകൊറിയ പരീക്ഷിച്ചതായി സംശയിക്കുന്നതായി അമേരിക്ക. അമേരിക്കയും ദക്ഷിണകൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചതിന് പിന്നാലെയാണ് ഉത്തരകൊറിയയുടെ നടപടി. ഇത് ആറാം തവണയാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം. ഇതേ തുടര്‍ന്ന് മേഖലയില്‍ 6.3 തീവ്രതയുള്ള പ്രകമ്പനമുണ്ടായതായി ജപ്പാനീസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കില്‍ജുവാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കരുതുന്നു. കഴിഞ്ഞ സപ്തംബറിലാണ് അവസാന ആണവായുധ പരീക്ഷണം ഉത്തരകൊറിയ നടത്തിയത്. ഹൈഡ്രജന്‍ ബോംബ് വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയന്‍ എകാധിപതി കിം ജോങ് ഉന്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും കൊറിയന്‍ വാര്‍ത്ത എജന്‍സി പുറത്ത് വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: