കല്‍പ്പറ്റ: എം.ബി.ബി.എസ് പ്രവേശന നടപടികളുടെ ഭാഗമായി എന്‍.ആര്.ഐ. സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകള്‍ സുപ്രീം കോടതിയെ സമീപിക്കും എന്ന വാര്‍ത്ത വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ആശങ്ക ഉളവാക്കിയിട്ടുണ്ട്. കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ഈ വര്‍ഷത്തെ എം.ബി.ബി.എസ് അഡ്മിഷന് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും വന്‍ ആശയകുഴപ്പം ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.പ്രവേശന പരീക്ഷ കമ്മിഷണര്‍ ഓഗസ്റ്റ് 30നും, 31നുമായി നടത്തിയ സ്പോട് അഡ്മിഷനില്‍ ഡി.എം.വിംസ് മെഡിക്കല്‍ കോളേജിലെ 23 എന്‍.ആര്.ഐ. സീറ്റുകള്‍ ഉള്‍പ്പെടെ 150 എം.ബി.ബി.എസ് സീറ്റുകളിലും അഡ്മിഷന് പൂര്‍ത്തിയായിട്ടുണ്ട്. വന്‍ സാമ്പത്തിക നഷ്ടം ഇത് വഴി ഉണ്ടായെങ്കിലും മുഖ്യമന്ത്രിയുടെയും, ആരോഗ്യമന്ത്രിയുടെയും അഭ്യര്‍ത്ഥന മാനിച്ചും, വിദ്യാര്‍ത്ഥികളുടെയും, രക്ഷിതാക്കളുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തും തുടര്‍ നിയമ നടപടികളുമായി മുന്നോട്ടു പോകേണ്ടെന്നു ഡി.എം. വിംസ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: