കൊച്ചി: മലയാളികള്‍ കാണം വിറ്റ് ഓണം ഉണ്ണെണമെന്ന തയ്യാറെടുപ്പില്‍ ഉത്രാടപ്പാച്ചില്‍ നടത്തുമ്പോള്‍ വാമനനെ സ്തുതിക്കാന്‍ തൃക്കാക്കരയില്‍ വന്‍തിരക്ക്. വാമനനാണ് മലയാളിക്ക് ഓണമെത്തിക്കാന് പഴിയേക്കേണ്ടിവന്നതെന്ന കണ്ടെത്തലാണ് വിഷ്ണുവിശ്വാസികളെ തൃക്കാക്കരയിലേക്ക് നയിക്കുന്നതെന്ന പക്ഷക്കാരും ക്ഷേത്രദര്ശനത്തിനെത്തിയവരിലുണ്ട്.
മഹാബലിയുടെ സ്തുത്യര്‍ഹമായ ഭരണവും അതില്‍ ദേവലോകത്തിനുണ്ടായ വിമര്‍ശനാത്മകമായ നിലപാടും ദര്‍ശനം നടത്തുന്നവര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. വാമനന്റേത് നിയോഗം മാത്രമായിരുന്നുവെന്ന കണ്ടെത്തലില്‍ ചര്‍ച്ച അവസാനിക്കുമ്പോള്‍ മലയാളിക്ക്് ഓണവരവേല്‍പ്പ് നടത്താന്‍ സര്‍ക്കാരൊരുക്കിയ സൗകര്യങ്ങള്‍ സംബന്ധിച്ചചര്ച്ചകളും പൊടിപൊടിക്കുന്നു.
വീട്ടുമുറ്റത്തൊരു ബാര്‍ എന്നൊരു ചിന്ത കേരളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന കേരള സര്‍ക്കാരിനെ അഭിനന്ദിച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ തൃക്കാക്കരയില്‍ പുരോഗമിക്കുമ്പോള്‍ പുതുതലമുറ മൊബൈല്‍ സന്ദേശത്തിലൂടെ വ്യത്യസ്തമായ ഓണാശംസകളില്‍ മുഴുകുന്നു. മഹാബലിക്കും വാമനനും തുല്യാ പ്രാധാന്യം നല്കി പൂജനടക്കുന്ന ക്ഷേത്രമാണ് തൃക്കാക്കര. മൊബൈലില്‍ വാമനക്ഷേത്രത്തെ പകര്‍ത്താനും പുറംലോകത്ത് ഈ വിവരം എത്തിക്കാനും സെല്‍ഫിയെടുക്കാനും പുതുതലമുറ താല്പ്പര്യമെടുക്കുന്നതായാണ് തൃക്കാക്കര വിശേഷം.
കേരളക്കരയിലെ പാവപ്പെട്ടവനും പണക്കാരനും ജാതിയും മതവും മില്ലാത്ത കള്ളവും ചതിവുമില്ലാത്ത, പൊളിവചനമില്ലാത്ത നാടിനെ സ്വപ്നം കാണാന്‍ ഓണഘോഷം സൗകര്യമൊരുക്കുന്നു. പുതുവസ്ത്രങ്ങളണിഞ്ഞ്് വയറ് നിറയെ ഭക്ഷണം കഴിച്ച് ആഘോഷങ്ങളില്‍ പങ്കാളിയാകുന്ന മലയാളി ബീവറേജ് റീറ്റെയില്‍ ഷാപ്പുകള്‍ക്ക് മുന്നിലെ ക്രൂവില്‍ സഹിഷ്ണതയുള്ളവനായിതീരുന്നു. കേരളത്തിലെ ജനങ്ങളുടെ സഹിഷ്ണതയുള്ളവരാക്കുവാന് സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമം നടക്കുന്നതിനിടെയാണ് ഓണമെത്തിയത്. ഇന്നു പുലര്‍ച്ചെ മുതല്‍ തൃക്കാക്കരയിലും, കൊച്ചിയിലും സഹിഷ്ണയുള്ളവരുടെ കൂട്ടായ്മകള്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: