കേന്ദ്രസര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്) 2017 സെപ്റ്റംബര്‍ മാസത്തിലാരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. ഐടി, ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി മേഖലകളില്‍ തൊഴില്‍ നേടാന്‍ അനുയോജ്യമായ കോഴ്സുകളാണിത്. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ആനുകൂല്യമുണ്ട്. ഇപ്പോള്‍ അപേക്ഷിക്കാവുന്ന കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ. ഓരോ കോഴ്സിന്റെയും വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് http://nielit.gov.in/calicut- എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
. പിജി ഡിപ്ലോമ ഇന്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ്: 24 ആഴ്ചയാണ് പഠന കാലാവധി. കോഴ്സ് സെപ്റ്റംബര്‍ 18 ന് ആരംഭിക്കും. സിസ്റ്റംസ്, നെറ്റ്വര്‍ക്ക് മുതലായവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി നോളഡ്ജ് പകര്‍ന്ന് നല്കി ക്ലൗഡ് എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുകയാണ് ഈ കോഴ്സിന്റെ മുഖ്യ ഉദ്ദേശ്യം. നെറ്റ്വര്‍ക്ക് മാനേജ്മെന്റ,് വിന്‍ഡോസ് ആന്റ് ലിനക്സ് സര്‍വ്വര്‍, വെര്ച്വലൈസേഷന്, ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഇന്‍ഫ്രസ്ട്രക്ചര്‍, സെക്യൂരിറ്റി, പ്രോജക്ട് എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടും. മൊത്തം കോഴ്സ് ഫീസ് 69000 രൂപ. രണ്ട് ഗഡുക്കളായി അടയ്ക്കാം. യോഗ്യത: എംഇ/എംടെക്/ബിഇ/ബിടെക്/എംസിഎ/എംഎസ്സി/ബിഎസ്സി (ഐടി)/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്) തത്തുല്യം. സീറ്റുകള്‍- 40. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 7 വരെ സ്വീകരിക്കും.
. പിജി ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി- 24 ആഴ്ച. കോഴ്സ് സെപ്റ്റംബര്‍ 18 ന് ആരംഭിക്കും. പാഠ്യപദ്ധതിയില്‍ നെറ്റ്വര്ക്കിംഗ്, ഓപ്പറേറ്റിംഗ് സിസ്റ്റം അഡ്മിനിസ്ട്രേഷന്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, സിസ്റ്റം സെക്യൂരിറ്റി, ക്രിപ്ടോഗ്രാഫി ആന്റ് നെറ്റ്വര്‍ക്ക് സെക്യൂരിറ്റി, സിസ്റ്റം ആന്റ് ഡിവൈസ് സെക്യൂരിറ്റി, മൊബൈല്‍ ആന്റ് വയര്‍ലസ് സെക്യൂരിറ്റി, ഡേറ്റാ ബേസ് ആന്റ് വെബ് ആപ്ലിക്കേഷന്‍ സെക്യൂരിറ്റി, പ്രാക്ടിക്കല്സ,് പ്രോജക്ട് വര്‍ക്ക് എന്നിവ ഉള്‍പ്പെടും. മൊത്തം കോഴ്സ് ഫീസ് 69000 രൂപ. രണ്ട് ഗഡുക്കളായി അടയ്ക്കാം. യോഗ്യത: എന്‍ജിനീയറിംഗ് ഡിപ്ലോമ- ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ബിഎസ്സി ബിരുദം. (കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്/ഐടി)അല്ലെങ്കില്‍ ബിടെക്-കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍. സീറ്റുകള്‍: 40. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 7 വരെ സ്വീകരിക്കും.
. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ് ഡാറ്റാ അനലിറ്റിക്സ്- 16 ആഴ്ച. സെപ്റ്റംബര്‍ 18 ന് കോഴ്സ് ആരംഭിക്കും. സീറ്റുകള്‍: 40. പാഠ്യപദ്ധതിയില്‍ ലിനക്സ് കോണ്‍സെപ്റ്റ്സ്, ജാവ പ്രോഗ്രാമിംഗ്, ബിഗ് ഡാറ്റാ കോണ്‍സെപ്റ്റ്സ്, ഹഡൂപ് ആന്റ് മാപ്റെഡ്യൂസ്, പിതോണ് പ്രോഗ്രാമിംഗ്, പ്രോജക്ട് മുതലായവ ഉള്‍പ്പെടും. മൊത്തം കോഴ്സ് ഫീസ് 46000 രൂപ. യോഗ്യത: എംഇ/എംടെക്/ബിഇ/ബിടെക്/എംഎസ്സി/ബിഎസ്സി/ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ (ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ്), എംസിഎ/ബിസിഎ/ബിരുദവും പിജിഡിസിഎയും/തത്തുല്യം. അപേക്ഷ ഓണ്‍ലൈനായി സെപ്റ്റംബര്‍ 6 വരെ സ്വീകരിക്കും.
ഈ കോഴ്സുകള്‍ക്ക് പുറമെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡവലപ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സെക്യൂരിറ്റി (ലെവല്‍ 1), ജാവ എന്റര്‍പ്രൈസ് എഡിഷന് എന്നിവയില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സുകളിലേക്കും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ഈ കോഴ്സുകളുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
രജിസ്ട്രേഷന് ഫീസ് 1000 രൂപയാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി വേേു://ിhttp://nielit.gov.in/calicut എന്ന വെബ്സൈറ്റില്‍ സമര്‍പ്പിക്കാവുന്നതാണ്. നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. മെരിറ്റടിസ്ഥാനത്തിലാണ് അഡ്മിഷന്.
തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9.15 മുതല്‍ വൈകിട്ട് 5.15 മണിവരെയാണ് ക്ലാസുകള്‍. പുരുഷന്മാര്ക്കും വനിതകള്‍ക്കും മിതമായ നിരക്കില്‍ ഹോസ്റ്റല്‍, കാന്റീന് സൗകര്യങ്ങളും ലഭിക്കുന്നതാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലേസ്മെന്റ് സഹായവും ലഭ്യമാകും. വിലാസം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (നീലിറ്റ്), എന്‍ഐടി ക്യാമ്പസ്, കോഴിക്കോട്-673601. ഫോണ്‍: 0495-2287266. ഇ-മെയില്‍: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: