ആലുവ: ആലുവ ബൈപ്പാസില്‍ വിജയ ബാങ്കിന്റെ എടിഎം കൗണ്ടറില്‍ കവര്‍ച്ച ശ്രമം നടക്കുന്നുവെന്ന ഫോണ്‍ സന്ദേശം അര്‍ദ്ധരാത്രി പോലീസിനെ വലച്ചു. ബാങ്ക് മാനേജരെ വിളിച്ചുവരുത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ എടിഎമ്മില്‍ പണം നിറക്കാന്‍ ചുമതലയുള്ള ഏജന്‍സി ജീവനക്കാരാണ് സന്ദശേം നല്‍കിയതെന്ന് വ്യക്തമായി.
ശനിയാഴ്ച്ച രാത്രി 12 മണിയോടെയാണ് ആലുവ പോലീസ് കണ്ട്രോള് റൂമില്‍ എടിഎം കൗണ്ടറില്‍ കവര്‍ച്ച നടക്കുന്നുവെന്ന സന്ദേശം പോലീസിന് ലഭിച്ചത്. പോലീസ് ബൈപ്പാസിലേയ്ക്ക് എത്തിയപ്പോള്‍ എടിഎം കൗണ്ടര്‍ കാലിയായിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജരെ വിളിച്ചുവരുത്തി സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് എടിഎം യന്ത്രത്തില്‍ പണം നിറക്കാന്‍ ചുമതലപ്പെട്ടവരാണെന്നും പണം നിറക്കാന്‍ എത്തിയതാണെന്നും വ്യക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: