ഇരിട്ടി: മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിലെ വിളക്കോട് ഓണസദ്യയ്ക്ക് രുചിയൊരുക്കാന്‍ ഒരുകൂട്ടം വീട്ടമ്മമാര്‍ തീര്‍ത്ത പച്ചക്കറികള്‍. ഗ്രാമപഞ്ചായത്തിലെ ഭാവനാ ജയന്തി ഗ്രൂപ്പിന്റെ രണ്ട് ഏക്കര്‍ തരിശുഭൂമിയിലാണ് ഇവിടുത്തെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവര്‍ കൃഷിയിറക്കിയത്. മഞ്ഞള്‍, ഇഞ്ചി, പച്ചമുളക്, പയറ്, വെണ്ട തുടങ്ങിയ വിവിധയിനം വിഷരഹിതപച്ചക്കറികള്‍ ഇവര്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ വിളയിച്ചെടുത്തു. ഇതിന്റെ വിളവെടുപ്പ് ഉദ്ഘാടനം മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: