കണ്ണൂര്‍: മുടങ്ങിക്കിടന്ന ശമ്പളവും ബോണസ്സും ആവശ്യപ്പെട്ട് കഴിഞ്ഞ പതിനൊന്ന് ദിവസമായി ആറളംഫാമിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഇന്നലെ തൊഴിലാളി യൂനിയന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ശമ്പളക്കുടിശ്ശിക നല്‍കിയില്ലെങ്കില്‍ തിരുവോണം നാളില്‍ പട്ടിണി സമരം നടത്താനായിരുന്നു തൊഴിലാളികളുടെ തീരുമാനം. ആറളം ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ നൂറുകണക്കിന് ആദിവാസികള്‍ ജോലി ചെയ്യുന്നുണ്ട്. മാസങ്ങളായി ഇവരുടെ ശമ്പളം മുടങ്ങിക്കിടന്നത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ന്യാമായ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ പത്ത് ദിവസമായി തൊഴിലാളികള്‍ നടത്തിവന്ന സമരത്തെ ഇടതു സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ ജില്ലയിലെത്തിയിട്ടും സമരത്തെ ഗൗനിച്ചില്ല.
തൊഴിലാളി യൂനിയനുകള്‍ സമരം ശക്തമാക്കുന്ന ഘട്ടത്തിലാണ് രണ്ട് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ മുഖം രക്ഷിച്ചത്. ശനിയാഴ്ച വൈകി പണം അനുവദിച്ചതിനാല്‍ തൊഴിലാളികളുടെ കയ്യിലത്താന് ഇനിയും ദിവസങ്ങളെടുക്കും. ഓണത്തോടനുബന്ധിച്ചുള്ള തുടര്‍ച്ചയായ അവധിക്കുശേഷം ഏഴാം തിയ്യതി ശമ്പള വിതരണം നടത്താനാണ് സാധ്യത്. ഓണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സമരമാരംഭിച്ചിട്ടും സര്‍ക്കാര്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കാത്തതിനെതിരെ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: