ചക്കരക്കല്‍: സഹകാര്‍ഭാരതിയുടെ കീഴിലുള്ള അക്ഷയശ്രീകളുടെ കൂട്ടായ്മയില്‍ ചക്കരക്കല്ലില്‍ പ്രവര്‍ത്തനമാരംഭിച്ച സമൃദ്ധി സൂപ്പര്‍ മാര്‍ക്കറ്റ് ശ്രദ്ധേയമാകുന്നു. പ്രവര്‍ത്തനമാരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിട്ടുള്ളത്. പ്രതിദിനം ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്. അക്ഷയശ്രീ ചക്കരക്കല്‍ റീജിയണിന്റെ കീഴിലാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. വിവിധ പ്രദേശങ്ങളിലുള്ള അമ്പതോളം അക്ഷയശ്രീ സംഘങ്ങളാണ് ഈ റീജിയണിന്റെ കീഴിലുള്ളത്. ഓരോ സംഘത്തിലും ഇരുപത് വീതം അംഗങ്ങളുണ്ട്. ഇത്തരത്തില്‍ ആയിരം കുടുംബാംഗങ്ങള്‍ ഇതിന്റെ പരിധിയിലുണ്ട്. ഇവരുടെ വാപ്യാരത്തിനുപുറമെ ദിനംപ്രതി നൂറിലേറെപ്പേര്‍ ഇവിടെ അവശ്യസാധനങ്ങള്‍ വാങ്ങാനായി എത്തുന്നുണ്ട്.
പലവ്യഞ്ജനങ്ങള്‍, ക്രോക്കറി, പഴം, പച്ചക്കറി തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരംവരെയുള്ള ഒരുവീട്ടിലേക്കാവശ്യമായ എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാകും. ഇടനിലക്കാരില്ലാതെ അരിയും മറ്റ് പലവ്യഞ്ജനങ്ങളും നേരിട്ടെത്തിക്കുന്നു. പച്ചക്കറികളാകട്ടെ തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നും എത്തിക്കുന്നു. ഇടനിലക്കാരില്ലാത്തതുകൊണ്ടുതന്നെ അതുവഴി കിട്ടുന്ന ലാഭം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.
മറ്റുവ്യാപാര സ്ഥാപനങ്ങളിലേതിനേക്കാളും വിലവ്യത്യാസം സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്. ജില്ലയിലെ മറ്റു പ്രദേശങ്ങളിലും അക്ഷയശ്രീ കൂട്ടായ്മയില്‍ ഇത്തരം സംരഭങ്ങള്‍ ആരംഭിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചിലതിന്റെ പ്രവര്‍ത്തി ഏറെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: