ന്യൂദല്‍ഹി: ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനു പിന്നാലെ കംപ്യൂട്ടറുകള്‍ക്കു ഭീഷണിയുമായി പുതിയ റാന്‍സംവെയര്‍. ലോക്കി റാന്‍സംവെയര്‍ എന്ന വൈറസിനെതിരെ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി. ലോക്കി റാന്‍സംവെയറിന്റെ ഭാഗമായി 23 ദശലക്ഷം സ്പാം മെയിലുകളാണ് പടര്‍ന്നിരിക്കുന്നത്.’please print’, ‘documents’, ‘photo’, ‘Images’, ‘scans’ and ‘pictures’ തുടങ്ങിയ സാധാരണ വിഷയങ്ങളാണ് മെയിലുകളില്‍ ഉള്ളത് .
ലിങ്ക് തുറന്ന് കഴിഞ്ഞാല്‍ കമ്പ്യൂട്ടറിനെ വൈറസ് ബാധിക്കും . വന്‍തുക പ്രതിഫലം നല്‍കിയാലേ കംപ്യൂട്ടറുകള്‍ തുറക്കാനാകൂ. മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും കമ്പനികള്‍ ആന്റി സ്പാം സംവിധാനം നടപ്പിലാക്കണമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
നൂറിലേറെ രാജ്യങ്ങളെ ബാധിച്ച വാണക്രൈ ആക്രമണത്തില്‍ ഇരയായവരില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: