നിലമ്പൂര്‍: അഞ്ചേമുക്കാല്‍ കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ നിലമ്പൂര്‍ സിഐ എം.കെ.ബിജുവും സംഘവും അറസ്റ്റ് ചെയ്തു. കോട്ടയം കൈപ്പുഴ ചെറുകര തെക്കേതില്‍ അനന്തു(18), കോട്ടയം സ്വദേശി ലിറ്റോ മാത്യു(18) ആര്‍പ്പൂക്കര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ഒന്‍പതേമുക്കാലോടെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി. എം.പി.മോഹനചന്ദ്രന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. രണ്ടാളുടേയും കയ്യില്‍ നിന്ന് 5.725 കിലോഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നാണ് കൊണ്ടുവരുന്നതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഗൂഡല്ലൂര്‍ സ്വദേശിയായ ഒരു മലയാളി ഇടനിലക്കാരനായി നിന്ന് തമിഴ്നാട്ടിലെ തേനി, കമ്പം തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് പലപ്പോഴായി പോയി വാങ്ങിയതാണെന്ന് പോലീസിന് വിവരമുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അനേഷണം നടത്തിവരുന്നതായി പോലീസ് അറിയിച്ചു. നിലമ്പൂര്‍ സി.ഐ. കെ.എം.ബിജു, എസ്.ഐ.മാരായ ബിനു തോമസ്, സി പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥരായ ഷാഫി, സുജിത്, രാജീവ്, ജിതിന്, ജയരാജന്, ഇ.വി.പ്രദീപ് തുടങ്ങിയവരും കേസന്വേഷണത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: