കണ്ണൂര്‍: ഊര്‍പ്പള്ളി നവതരംഗ് സ്വയംസഹായ സംഘം ഡിടിപിസിയുടെ സഹകരണത്തോടെ ഊര്‍പ്പള്ളി വയലില്‍ സംഘടിപ്പിക്കുന്ന മഴയുത്സവം 6 മുതല്‍ 10 വരെ ഊര്‍പ്പള്ളി വയലില്‍ നടക്കും. പ്രത്യേകം തയ്യാറാക്കിയ വെള്ളം കെട്ടിക്കിടക്കുന്ന ചെളിനിറഞ്ഞ വയലിലാണ് മത്സരങ്ങള്‍ നടക്കുക. പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. കലക്ടര്‍ മീര്‍മുഹമ്മദ് അലി മുഖ്യാതിഥിയാകും. ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ.വിനീതും വോളിതാരം കിഷോര്‍ കുമാറും ആദ്യദിനം കളത്തിലിറങ്ങും. ഉദ്ഘാടന ദിനം ഫുട്ബോള്‍ മത്സരമാണ് നടക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വോളിബോള്‍, വടംവലി, ഓണത്തല്ല് മത്സരങ്ങള്‍ നടക്കും. പ്രാദേശിക തലം മുതല്‍ സംസ്ഥാന തലംവരെ മികവു പുലര്‍ത്തിയ കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. കുട്ടികള്‍ക്ക് പ്രത്യേക മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: