തലശ്ശേരി: വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നഗരത്തിലെ അഞ്ച് ഡോക്ടര്‍മാരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം കൈപ്പറ്റി വിശ്വാസ വഞ്ചന നടത്തിയെന്നതിന് സോളാര്‍ ഫെയിം സരിതാ നായര്‍ക്കും ഭര്‍ത്താവ് ബിജു രാധാകൃഷ്ണന്. മാനേജര്‍ മണിമോന്‍ എന്നിവര്ക്കുമെതിരെയുള്ള തട്ടിപ്പ് കേസ് വിചാരണ നവമ്പര്‍ 3ന് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ടേട്ട് കോടതിയില്‍ ആരംഭിക്കും. കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രതികളോടും അന്നേ ദിവസം ഹാജരാവാന്‍ മജിസ്ട്രേട്ട് ഡോണല്‍ ഉത്തരവിട്ടു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ച ദിവസങ്ങളിലും ഓരോ പ്രതികള്‍ ഹാജരായിരുന്നില്ല. ഒന്നാം തവണ സരിത എത്താത്തതിനെ തുടര്‍ന്ന് ബിജു രാധാകൃഷ്ണനെ കുറ്റപത്രം വായിച്ചുകേള്പിച്ചിരുന്നു. ഇയാള്‍ കുറ്റം നിഷേധിച്ചു. അടുത്ത പരിഗണനാ ദിവസം ബിജു എത്തിയില്ല. അന്ന് ഹാജരായ സരിതക്ക് കുറ്റപത്രം നല്കി. ഇവര്‍ കുറ്റം നിഷേധിച്ചു.രണ്ട് വട്ടവും എത്താതിരുന്ന മണിമോനെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു.കേസ് വിചാരണ ആരംഭിക്കുന്ന നവമ്പര്‍ മൂന്നിന് പ്രതിയെ ഹാജരാക്കാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്കി.2012 ലാണ് ലക്ഷ്മി എസ്.നായരെന്ന പേരില്‍ ബിജുവിനൊപ്പം തലശ്ശേരിയിലെത്തിയ സരിത തിരുവങ്ങാട്ടെ ഡോക്ടര്‍മാരായ ശ്യാം മോഹന്‍, അനൂപ് കോശി, മനോജ് കുമാര്‍, സുനില്‍കുമാര്‍, അഭിലാഷ് ആന്റണി എന്നിവരില്‍ നിന്നും പത്ത് ലക്ഷത്തോളം രൂപ മുന്‍കൂര്‍ വാങ്ങി മുങ്ങിയതത്രെ.കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിഞ്ഞതോടെ പ്രതികളെ ബന്ധപ്പെട്ടപ്പോള്‍ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: