അമ്പലപ്പുഴ: ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്രാട കാഴ്ചക്കുല സമര്‍പ്പണം ഇന്ന് നടക്കും. രാവിലെ ശ്രീബലിക്കു ശേഷം ഉച്ചപൂജയ്ക്കു മുന്‍പു വരെ നാലമ്പലത്തിനുള്ളില്‍ കിഴക്കേ മണ്ഡപത്തില്‍ കുലകള്‍ സമര്‍പ്പിക്കാം. ഉത്രാടം മുതല്‍ ചതയം വരെ ദിവസങ്ങളില്‍ പാല്പായസത്തിനു മുന്‍കൂര്‍ ബുക്കിങ് ഉണ്ടാവില്ലെന്നു ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അറിയിച്ചു. ചെറിയ അളവില്‍ തയാറാക്കി ഭഗവാനു നിവേദിച്ചു കഴിഞ്ഞ പാല്പായസം അര ലീറ്റര്‍ വീതം ദേവസ്വം കൗണ്ടറിലുടെ വിതരണം ചെയ്യും. ഉത്രാടം മുതല്‍ അവിട്ടം വരെ വലിയ തിരുവാഭരണങ്ങള്‍ ചാര്‍ത്തിയാകും പൂജകള്‍ നടക്കുക. ഈ ദിവസങ്ങളില്‍ രാവിലെ ശ്രീബലി എഴുന്നള്ളത്തും രാത്രിയില്‍ പത്തു വലത്തോടുകൂടി പ്രദക്ഷിണവും ആനപ്പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: