പത്തനംതിട്ട: പാവപ്പെട്ടവര്‍ക്കുളള സൗജന്യ ഓണക്കിറ്റുകള്‍ നിര്‍ത്തിലാക്കിയ സര്‍ക്കാര്‍ ബാറുടമകള്‍ക്ക് ഒപ്പമാണ് ഓണം ആഘോഷിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഡിസിസി സംഘടിപ്പിച്ച ഓണാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുസര്‍ക്കാര്‍ ഇത്തവണ മലയാളികള്‍ക്ക് നല്കിയ ഓണസമ്മാനം സ്കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്ത് മദ്യശാലകള്‍ തുറക്കാനുളള അനുമതിയാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം 16ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കിയിരുന്നു. ഇത്തവണ 5. 6 ലക്ഷം കുടുംബങ്ങള്‍ക്കു മാത്രമാണ് കിറ്റുകള്‍ കിട്ടിയത്. എഎവൈ വിഭാഗക്കാര്‍ക്കു മാത്രം കിറ്റുകള്‍ നല്കിയ സര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 11ലക്ഷം പേരെയാണ് തഴഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രെഫ. പി.ജെ കുര്യന് ഓണ സന്ദേശം നല്കി. അന്റോ ആന്റണി എംപി , അടൂര്‍ പ്രകാശ് എം എല്‍എ, പ്രസ് ക്ളബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: