തിരുവല്ല: മേപ്രാലില്‍ കരാര്‍ നല്‍കിയിട്ടും റോഡ് നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പെരിങ്ങര പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡുകളിലൂടെ കടന്നുപോകുന്ന മേപ്രാല്‍ തണുങ്ങാട് റോഡിന്റെ നിര്‍മ്മാണമാണ് കരാര്‍ നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മിക്കാതെ ജനങ്ങളെ വലയ്ക്കുന്നത്.
പാടശേഖരത്തിലേക്ക് പോകാന്‍ കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന ഈ വഴിയാകെ കുണ്ടുംകുഴിയും നിറഞ്ഞ് തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്.
നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതായതോടെ ജനകീയ കൂട്ടാഴ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് പോലീസും ജില്ലാ പഞ്ചായത്തംഗം സാം ഈപ്പനും കരാറുകാരനുമായി ചര്‍ച്ച നടത്തി റോഡ് നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന ഉറപ്പിനെതുടര്‍ന്നാണ് രണ്ടുമണിക്കൂറോളം നീണ്ട ഉപരോധസമരം അവസാനിപ്പിച്ചത്. ഷൈജു, കെ.എസ് ചാക്കോ, എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: