ബത്തേരി: ബത്തേരി നഗരസഭയും കൃഷിഭവനും സംയുക്തമായി ആരംഭിച്ച ഓണചന്ത നഗരസഭ ചെയര്മാന് സി. കെ.സഹദേവന് ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച പച്ചക്കറികള്‍ പൊതുമാര്‍ക്കറ്റിലേക്കാള്‍ മുപ്പത് ശതമാനത്തോളം വില കുറച്ചാണ് വില്‍ക്കുന്നത്. ചന്ത നാളെവരെ ഉണ്ടാകും. നഗരസഭ ഡെപ്പ്യൂട്ടി ചെയര്‍ പേഴ്സണ്‍ ജിഷ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എല്‍.സാബു, എല്‍സി പൗലോസ്, ബാബു അബ്ദു റഹിമാന്‍, പി.കെ.സുമതി, വല്‍സ ജോസ് കൗണ്‍സിലര്‍മാരായ എന്‍.എം.വിജയന്, ജയപ്രകാശ് തേലമ്പറ്റ, ടി.കെ.രമേശ്, അഹമ്മദ്കുട്ടി കണ്ണിയന്‍, വി.കെ. ബാബു, ബിന്ദു സുധീര്‍ബാബു, സെബാസ്റ്റിയന് വി. ജോസഫ്, ടി.എസ്.സുമിന, ബാബു പഴുപ്പത്തൂര്‍, എ.ഭാസ്കരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: