അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ ഭാഗമായ പൂരപ്പറമ്പ് സമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി പരാതി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മദ്യപാനികള്‍ ഇവിടെ നിറഞ്ഞാടുകയാണ്.
പൂരപ്പറമ്പിന് സമീപത്തായുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് ഇത്തരക്കാര്‍ പ്രധാനമായും തമ്പടിക്കുന്നത്. മദ്യപിച്ചതിന് ശേഷം ടൗണിലേക്കിറങ്ങി പൊതുജനങ്ങള്‍ക്കും ശല്യമുണ്ടാക്കുന്നുണ്ട്. ഭക്തജനങ്ങളും നാട്ടുകാരും വ്യാപരികളും പലതവണ പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
പരാതി കൊടുക്കുന്നവരെ സാമൂഹ്യവിരുദ്ധരില്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: