മീനങ്ങാടി: മീനങ്ങാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ മലബാര്‍ മീറ്റ് ഡിവിഷനില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിനായി ട്രെയിനികളായി പ്രവര്‍ത്തിക്കാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹോട്ടല്‍ മാനേജ്മെന്റ്/കാറ്ററിംഗ് മാനേജ്മെന്റ്/ഫുഡ് പ്രൊഡക്ഷന്‍/ഫുഡ് ബിവറേജസ്/പ്രൊഫഷണല്‍ കുക്കറി/കുക്കറി (ഷെഫ്) തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ആറ് മാസത്തെ ട്രെയിനിംഗ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് എക്സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റും പരിശീലന കാലയളവില്‍ സ്റ്റൈപെന്റും നല്‍കും.
അപേക്ഷകള്‍ ഏഴ് ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി, മലബാര്‍ മീറ്റ്, തൊവരിമല പി.ഒ, മഞ്ഞാടി, ബത്തേരി. ഫോണ്‍ : 9745267209. മേല്‍വിലാസത്തില്‍ സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: