കോഴഞ്ചേരി: ആറന്മുള പൈതൃകോത്സവം 2017 ന് തിരശ്ശീല വീണു. പള്ളിയോട സേവാസംഘം, ഹെറിറ്റേജ് ട്രസ്റ്റ്, തപസ്യ കലാസാഹിത്യവേദി എന്നിവയുടെ നേതൃത്വത്തിലാണ് പൈതൃകോത്സവം സംഘടിപ്പിച്ചത്.
ആഗസ്റ്റ് 29 ന് ആറന്മുള ക്ഷേത്ര നഗരിയില്‍ നിന്നും ആരംഭിച്ച ജ്യോതിപ്രയാണ സന്ദേശ ഘോഷയാത്ര 52 കരകളിലെയും, സ്വീകരണം ഏറ്റുവാങ്ങി 31 ന് ആറന്മുള ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.
പൈതൃകോത്സവത്തിന്റെ ഭാഗമായി ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള വേദിയില്‍ വിവിധ മത്സരങ്ങളും പൈതൃക സംഗമവും തപസ്യ കലാസാഹിത്യവേദിയുടെ നേൃത്വത്തില്‍ കലാസന്ധ്യയും നടന്നു. ഇന്നലെ നടന്ന പൈതൃക സംഗമം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസം സംഘം പ്രസിഡന്റ് കെ.ജി. ശശിധരന് പിള്ള അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഓണ സന്ദേശം നല്കി. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ചലച്ചിത്ര സംവിധായകന് വിജി തമ്പി നിര്‍വ്വഹിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, മാലേത്ത് സരളാദേവി, കെ.പി. സോമന്, അജയകുമാര്‍ പുല്ലാട്, ഡോ. ബി.ജി. ഗോകുലന്, കബീര്‍, ബി. കൃഷ്ണകുമാര്‍ കൃഷ്ണവേണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: