പത്തനംതിട്ട: വിശ്വഹിന്ദുപരിഷത്ത് സേവാവിഭാഗത്തിന്റെ ചുമതലയില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ബാലികാ, ബാലാശ്രമങ്ങളിലെ കുട്ടികളുടെ ഓണക്കാല സംഗമം – ബാലകാരുണ്യം 2017 ഏഴു മുതല്‍ ഒന്പതുവരെ അടൂരില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ 10 സ്ഥാ പനങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറോളം കുട്ടികള്‍ പങ്കെ ടുക്കും. അടൂര്‍ മര് ത്തോമ യൂത്ത് സെന്ററില്‍ തയ്യാറാക്കുന്ന വീരവേലുത്തമ്പി നഗറില്‍ 7ന് വൈകിട്ട് 4ന് ഉദ്ഘാടനസഭ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി സംസ്ഥാ ന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍ അദ്ധ്യക്ഷനാകും. സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ച് വിഎച്ച്പി അഖിലേന്ത്യാ സഹസേവാ പ്രമുഖ് മധുകര്‍റാവു ദീക്ഷിത് വിശദീകരിക്കും.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണവും സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തും. വിവിധ ജനപ്രതിനിധികള്‍ ആശംസകളര്‍പ്പിക്കും. 6ന് സത്സംഗം, 6.30 ന് സ്വാമി ഭൂമാനന്ദ തീര്‍ത്ഥപാദര്‍ വ്യക്തിത്വവികസന പ്രഭാഷണം നടത്തും. എട്ടിന് രാവിലെ 9ന് ഗോപൂജ, 10ന് സര്‍ഗ്ഗോത്സവം കാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷ് ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30ന് സത്സംഗം. ഒന്‍പതിന് രാവിലെ 9ന് ബാലഗോകുലം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. പ്രസന്നകുമാര്‍ വ്യക്തിത്വവികസന പ്രഭാഷണം നടത്തും, 10.30ന് സ മാപനസഭയില് വിഎച്ച്പി കേന്ദ്രീയ ഗവേണിംഗ് കൗണ് സില് അംഗം റിട്ട.ജസ്റ്റിസ് എം.രാമചന്ദ്രന് അദ്ധ്യക്ഷനാകും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മ നം രാജശേഖരന് ബാലകാരുണ്യ സന്ദേശവും പുരസ്ക്കാര സമര്‍പ്പണവും നടത്തും.
വിഎച്ച്പി സംസ്ഥാ ന ജനറല്‍ സെക്രട്ടറി വി.മോഹനന് ഓണക്കോടി വിതരണം ചെയ്യും. വിഎച്ച്പി സംസ്ഥാ ന പ്രസിഡന്റ് എസ്.ജെ.ആര്. കുമാര്‍, സംഘടനാ സെക്രട്ടറി എം.സി.വത്സന്, സേവാപ്രമുഖ് പി.രാധാകൃഷ്ണന്, ആര്‍എസ്എസ് വി ഭാഗ് സം ഘചാലക് സി.പി.മോഹനചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ വിഎച്ച്പി ജില്ലാപ്രസിഡന്റ് റ്റി.ആര്.ബാലചന്ദ്രന്, ജനറല്‍ സെക്രട്ടറി വി.എന്‍.സജികുമാര്‍, സ്വാഗതസംഘം ചെയ ര്‍മാന്‍ ഡോ.കുളങ്ങര രാമചന്ദ്രന് നായര്‍, ജനറല്‍ കണ്‍വീനര്‍ ആര്.രഘുനാഥ്, മീഡിയാ കണ്‍വീനര്‍ ആര്. വിഷ്ണുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: