പന്തളം: സാമൂഹ്യ ജീവികളായ നമ്മള് സമൂഹത്തിന്റെ നന്മയ്ക്കായി കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് തന്ത്രിമുഖ്യനും ഓള് ഇന്ത്യ ബ്രാഹ്മിന്‍ ഫെഡറേഷന് വൈസ് പ്രസിഡന്റുമായ കുഴിക്കാട്ടില്ലത്ത് അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാടു പറഞ്ഞു. എസ്എന്‍ഡിപി യോഗം പന്തളം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീ നാരായണദര്‍ശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം.
സമൂഹത്തിനാവശ്യം തിരിച്ചറിവാണ്. നമ്മള് ആരാണെന്നു കാട്ടിത്തരാനാണ് ശ്രീനാരായണ ഗുരുദേവന് കണ്ണാടി പ്രതിഷ്ഠ നടത്തിയത്. ഈശ്വരീയമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗുരുദേവ വചനം ഉള്‍ക്കൊണ്ട് സംഘടിച്ചു ശക്തരാകണമെന്നും ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നിലക്കണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന് പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ശിവബോധാനന്ദ സ്വാമികള്‍ ഗുരുദേവന്റെ ഛായാചിത്ര സമര്‍പ്പണം നടത്തി. പന്തളം നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്. രവി, ആര്. ജയന്, മുന്‍ എംഎല്‍എ കെ.കെ. ഷാജു, എ.പി. ജയന്, യൂണിയന് കൗണ്‍സിലര്‍മാരായ എസ്. ആദര്‍ശ്, സുരേഷ് മുടിയൂര്‍ക്കോണം തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ പ്രകാശ് കോഫി വര്‍കസ് ഉടമ കെ.കെ. തങ്കച്ചനെ ആദരിച്ചു.യൂണിയന് സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് റ്റി.കെ. വാസവന് നന്ദിയും പറഞ്ഞു.
6ന് ചതയദിനത്തില്‍ ഉദ്ഘാടനം ചെയ്യുന്ന യൂണിയന് മന്ദിരത്തില്‍ സ്ഥാപിക്കുന്നതിനായി ശിവഗിരിയില്‍ പൂജിച്ച ഗുരുദേവ ഛായാചിത്രം ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവരില്‍ നിന്നുമേറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായാണ് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പന്തളത്തെത്തിച്ചത്. ശിവബോധാനന്ദസ്വാമിയുടെ നേതൃത്വത്തില്‍ മഹാസര്വൈശ്വരപൂജയും വിളക്കുപൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: