തിരുവനന്തപുരം: മുന്നാക്ക സമുദായത്തിലെ പിന്നാക്കം നില്ക്കുന്ന അംഗങ്ങളുടെ വീടുകള്‍ പുനരുദ്ധരിക്കാന്‍ 4.4 കോടി രൂപയുടെ ഭവന സമുന്നതി പദ്ധതി നടപ്പാക്കുമെന്ന് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്പ്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള അറിയിച്ചു.
രണ്ടു ലക്ഷം രൂപയാണ് വരുമാന പരിധി. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് പഠിക്കാന്‍ പ്രത്യേക സ്കോളഷിപ്പ് നല്‍കും. ഇന്ത്യയിലെവിടെയും പഠിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുക. ഹോസ്റ്റല്‍ ചെലവ്, യാത്രാക്കൂലി, വസ്ത്രം, പുസ്തകം എന്നിവ ഉള്‍പ്പെടെ ഇവര്‍ക്ക് ലഭ്യമാക്കും.
സ്ത്രീകളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ പണം ബാങ്കില്‍ നിന്ന് ലഭ്യമാക്കും. വായ്പാതുകയുടെ മൂന്നു ശതമാനം കോര്പ്പറേഷന് അടയ്ക്കും. അശരണരായവരെ സഹായിക്കുന്നതിന് ക്ഷേമനിധി രൂപീകരിക്കും.
വിദ്യാസമുന്നതിക്കായി 17 കോടിയും മത്സരപരീക്ഷാ പരിശീലന സഹായത്തിനായി രണ്ടു കോടിയും സംരംഭ സമുന്നതിക്കായി അഞ്ച് കോടിയും നൈപുണ്യ സമുന്നതിക്കായി ഒരു കോടിയും ചെലവഴിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: