ആറന്മുള:പള്ളിയോട കരകളില്‍ മൂന്ന് മേഖലകളിലായി നടന്ന് വന്ന ജ്യോതിപ്രയാണത്തിന് ഇടശ്ശേരിമല കിഴക്ക് കരയില്‍ സമാപനമായി. . മല്ലപ്പുഴശ്ശേരിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ ആരംഭിച്ച പ്രയാണം വിവിധകരകളിലെ പര്യടനം പൂര്‍ത്തിയാക്കി രാത്രിയോടെ സമാപിച്ചു. ആറന്മുള ഹെറിട്ടേജ് ട്രസ്റ്റ് ഭാരവാഹികളായ അജയകുമാര്‍ വല്യുഴത്തില്‍, ഉണ്ണി കൃഷ്ണന് കല്ലിശ്ശേരി, പി ഇന്ദു ചൂടന്‍ , ഡോ ഗോപകുമാര്‍ , ആര് എസ് നായര്‍, സുരേഷ് കുമാര്‍ പള്ളിയോട സേവാസംഘം ഭാരവാഹികളായ കെ പി സോമന്, ശരത് കുമാര്‍, കൃഷ്ണകുമാര്‍ കൃഷ്ണവേണി തുടങ്ങിയവര്‍ നേതൃത്വം നല്കി. ഇന്ന് രാവിലെ ഒന്‍പതിന് കിഴക്കേനടയില്‍ പൈതൃകോത്സവ വേദിയില്‍ സോപാനസംഗീതം വഞ്ചിപ്പാട്ട് മത്സരം തിരുവാതിരകളി മത്സരം എന്നിവ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൈതൃക സംഗമം വീണ ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യുും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി ഓണ സന്ദേശം നല്‍കും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പൈതൃക സന്ദേശം നല്‍കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ കെ ജി ശശിധരന് പിള്ള അദ്ധ്യക്ഷത വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ചലചിത്ര സംവിധായകന് വിജി തമ്പി നിര്‍വ്വഹിക്കും. വൈകിട്ട് ഏഴിന് തപസ്യ കലാസാഹിത്യവേദിയുടെ കലാസന്ധ്യയും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: