അടൂര്‍: ഓണക്കാലമായതോടെ അടൂര്‍ നഗരത്തിലെ ക്രമാതീതമായ വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ലാതെ പോലീസ്. ട്രാഫിക് പൊലീസും ഹോം ഗാര്‍ഡും ശ്രമിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിലും അധികം തിരക്കേറിയിട്ടും സ്റ്റേഷന് ഡ്യൂട്ടി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥരാരും ഇക്കാര്യത്തില്‍ ഇടപെടുന്നില്ല.
അഞ്ച് എസ്ഐ, രണ്ട് ജൂനിയര്‍ എസ്ഐ, 58 പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സ്റ്റേഷനിലുള്ളത്. എന്നാല്‍ ട്രാഫിക്ക് യൂണിറ്റില്‍ മതിയായ ഉദ്യോഗസ്ഥരില്ലതാനും.
രണ്ട് എസ്ഐ അടക്കം15 പോലീസുകാരും 12 ഹോം ഗാര്‍ഡുകളുമാണ് ഇവിടെ ഉള്ളത്. ഇവര്‍ക്ക് നഗരത്തിലെ ഒമ്പത് പോയിന്റുകളില്‍ ജോലി നോക്കേണ്ടി വരുന്നു. ഉതിനു പുറമെ ടൗണില്‍ തിരക്കേറുമ്പോള്‍ കൂടുതല്‍ പേരെ നിയോഗിക്കാന്‍ കഴിയില്ല. മുന്‍കാലങ്ങളില്‍ ഡിവൈഎസ്പി, സിഐ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തിരക്ക് നിയന്ത്രണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ടൗണില്‍ ഉണ്ടാകുമായിരുന്നു. അടുത്തിടെ ചുമതലയേറ്റ ഡിവൈഎസ്പി അവധിയിലുമാണ്.
പത്തനംതിട്ട അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പി്ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ജോലി തിരക്കുള്ള അഡ്മിനിസ്ട്രേഷന് ഡിവൈഎസ്പിക്ക് അടൂരില്‍ കൂടുതല്‍ സമയം ചിലവഴിക്കാനാകില്ല. ഇവിടെ സ്ഥിരമായി ഡിവൈഎസ്പിയെ നിയമിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിരക്ക് മൂലം നെല്ലിമൂട്ടിപ്പടിയില്‍ നിന്ന് പ്രൈവറ്റ് ബസ്സ്റ്റാന്റിലെത്താന് ഒരു മണിക്കൂറിലധികം സമയം വേണ്ടിവരും. കൂടാതെ നെല്ലിമുട്ടിപ്പടിയിലെ തകരാറിലായ സിഗ്നല്‍ ലൈറ്റുകള്‍ നന്നാക്കുന്നതിനും നടപടിയില്ല.
സന്ധ്യ കഴിഞ്ഞാല്‍ കെഎസ്ആര്‍ടിസി ജംങ്ഷന് മുതല്‍ ടൗണ്‍ യുപിഎസിന് മുന്‍വശത്ത് കൂടിയുള്ള നടപ്പാത മദ്യപാനികള്‍ കയ്യടക്കും. ഇത് മൂലം സ്ത്രീകളടക്കമുള്ളവരുടെ കാല്‍നടയാത്ര ദുരിതമാകുന്നു. വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗാണ് നഗരത്തിലെ ഗതാഗത കുരുക്കിന് പ്രധാന കാരണം. കെഎസ്ആര്‍ടിസി ജംങ്ഷന് മുതല്‍ സെന്‍ട്രല്‍ ജംഗ്ഷന് വരെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വരുന്നവരുടെ വാഹനങ്ങള്‍ റോഡിന്റെ ഇരുവശവും നിരക്കുന്നതോടെ ഗതാഗത തടസ്സം മണിക്കൂറുകളോളം നീളും.
സെന്‍ട്രല്‍ ജംങ്ഷനില്‍ നിന്നും തട്ട റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ട്രാഫിക് ഐലന്റ് സ്ഥാപിക്കാനും നപടിയില്ല. ട്രാഫിക് നിയന്ത്രണത്തിനാവശ്യമായ കോണുകളും ട്രാഫിക്ക് പോലീസിന് ഇതുവരെ ലഭ്യമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: