മലപ്പുറം: സിവില്‍ സപ്ലൈസ്, റവന്യൂ, സെയില്‍ടാക്സ്, ലീഗല്‍മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പൊന്നാനി, എടപ്പാള്‍, ചങ്ങരംകുളം തുടങ്ങിയ സ്ഥലങ്ങളിലെ പൊതുമാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി.
11 പ്രൊവിഷന്‍ സ്റ്റോര്‍, 19 പച്ചക്കറി കടകള്‍, നാല് ബേക്കറി, ഫ്രൂട്ട്സ്റ്റാള്‍, മൂന്ന് ഇറച്ചിക്കടകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
വില്പനവില, സ്റ്റോക്ക് എന്നിവ പ്രദര്‍ശിപ്പിക്കാത്ത ഏഴ് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ സിവില്‍ സപ്ലൈസ് വകുപ്പും അളവുതൂക്കനിയമവും പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമപ്രകാരം രണ്ട് വ്യാപാരികള്‍ക്ക് എതിരെ ലീഗല്‍ മെട്രോളജിവകുപ്പും കേസ് എടുക്കുകയും 4000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
താലൂക്ക് സപ്ലൈ ഓഫീസര്‍ പി.പി. ജോസഫ്, സെയില്‍സ് ടാക്സ് ഓഫീസര്‍ ബാബു യൂസഫലി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജനാര്ദ്ദനന്. എം, ലീഗല്മേട്രോളജി ഇന്‍സ്പെക്ടര്‍ ബിജു. എം.എസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ രശ്മി. ആര്.ആര്. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: