കൊണ്ടോട്ടി: നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളും ഹൈടെക്ക് നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി ഒരുങ്ങുന്നു.
മണ്ഡലത്തിലെ ഗവണ്മെന്റ്, എയ്ഡഡ് മേഖലയിലെ 118 എല്‍പി, യു പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളുകളിലെ 1100 ക്ലാസ് റൂമുകളും ഹൈടെക് ആക്കിമാറ്റാന്‍ ടി. വി. ഇബ്രാഹിം എംഎല് എയുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹെഡ്മാസ്റ്റര്മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും യോഗത്തില്‍ തീരുമാനിച്ചു.
ക്ലാസ്സ് റൂമുകളില്‍ ടൈല്‍ വിരിച്ച് ശിശു സൗഹൃദ പെയിന്റ് അടിച്ചു എല്ലാ ക്ലാസ്സ് റൂമുകളില്‍ കമ്പ്യൂട്ടര്‍, എല്‍ഇഡി ടിവി എന്നിവ സ്ഥാപിക്കും. സ്കൂളുകള്‍ക്ക് ഏകീകൃത പെയിന്റ് നല്‍കും. എല്ലാ സ്കൂളുകളും പ്ലാസ്റ്റിക് രഹിത വിദ്യാലയമാക്കി മാറ്റും.
മത്സര പരീക്ഷകള്‍ക്ക് പരിശീലന കളരി, തെരഞ്ഞെടുത്ത സ്കൂളുകളിള്‍ കിഡ്സ് പാര്‍ക്ക്, ജൈവ വൈവിധ്യ ഉദ്യാനം, എന്നിവയും സ്ഥാപിക്കും.
മികച്ച പ്രവര്‍ത്തനം നടത്തുന്ന അദ്ധ്യാപകര്‍, ഹെഡ് മാസ്റ്റര്‍, പി ടിഎ പ്രസിഡന്റ്, സ്കൂള്‍ എന്നിവയ്ക്ക് അവാര്‍ഡ് നല്കുവാനും തീരുമാനിച്ചു. പദ്ധതി നടത്തിപ്പിന് എംഎല്‍എ ഫണ്ടിനു പുറമെ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട്, എംപി ഫണ്ട്, തദ്ദേശ സ്വയം ഭരണ സ്ഥാപന ഫണ്ട് എന്നിവ ഉപയോഗിക്കും.
കൂടാതെ സ്കൂള്‍ പിടി എ, എസ്എംസി, അലുമ്നി അസോസിയേഷന് സഹകരണത്തോടെ പൊതു ജനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും വിഭവ സമാഹരണം നടത്തും. ഒക്ടോബര്‍ മാസത്തില്‍ എല്ലാ സ്കൂളികളിലും സെമിനാര്‍ നടത്തും.
മുന്‍സിപ്പല്‍ ചെയര്മാന് സി. നാടികുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ നസീറ, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. എ. സഗീര്‍, കെ. വി. സയീദ്, ഹാജറുഉമ്മ, ഷെജിനി ഉണ്ണി, വിമല പാറകണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: