വേങ്ങര: ഭീഷണി, ചതി, പ്രലോഭനം എന്നിവയിലൂടെ ഹൈന്ദവരെ മതപരിവര്‍ത്തനം നടത്തുന്ന ഗൂഢസംഘം മലപ്പുറം ജില്ലയില്‍ ഹിന്ദൂസമൂഹത്തിന്റെ സമാധാന ജീവിതത്തെ വെല്ലുവിളിക്കുകയാണെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ. വി. രാമന്‍കുട്ടി. വേങ്ങരയില്‍ ബിജെപി സംഘടിപ്പിച്ച ബലിദാനി വിബിന് അനുസ്മരണ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശത്തെ ദുര്‍വിനിയോഗം ചെയ്യുന്നവരെ നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
സി. സുകുമാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. ആര്. രാധാകൃഷ്ണന്, കെ. എം ശിവദാസന്‍, ടി. വി. സുരേഷ്ബാബു, പി. സുബ്രഹ്മുണ്യന്‍, തെരുവത്ത് രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: