തിരുവല്ല: കോലറയാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നാല് കിലോമീറ്റര്‍ പിന്നിട്ടു.കോലറയാറിന്റെ ഉദ്ഭവസ്ഥാനമായ അറയ്ക്കല്‍ മുയപ്പില്‍ നിന്നും ആരംഭിച്ച പ്രവര്‍ത്തികള്‍ ആലുംതുരുത്തി പാലം വരെയുള്ള കടപ്ര പത്താം വാര്‍ഡിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തെ പണികള്‍ പൂര്‍ത്തിയായി. ജല നിരപ്പ് ഉയര്‍ന്നതുകാരണം യന്ത്രം പാലം കടത്തുക പ്രയാസമാണ്. കടപ്ര വില്ലേജ് ഓഫീസറും നാട്ടുകാര്‍ക്ക് സഹായമായി പുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.
ആലുംതുരുത്തി പാലത്തിനു സമീപം ഒരു വശത്തെ കൈയ്യേറ്റം ഒഴിപ്പിച്ചുസര്ക്കാര് ഉടമസ്ഥതയിലുള്ള പോളവാരുന്ന യന്ത്രവും നാട്ടുകാര്‍ക്ക് സൗജന്യമായി വിട്ടുനല്‍കി.നിരണം പഞ്ചായത്തിലെ ആറും ഒമ്പതും വാര്‍ഡുകളിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പള്ളി കടവ് പാലം മുതല്‍ ആരംഭിച്ച പണികള്‍ ചെമ്മണിപ്പടി വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരത്തെ പ്രവര്‍ത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടന്ന് ഭാഗത്തെ നീരൊഴുക്ക് കണ്ട് നിരണത്തെ കര്‍ഷകര്‍ ഏറെ ആഹ്ലാദത്തിലാണ്.
കോലറയാറിനെ സംരക്ഷിക്കാന്‍ സ്കൂളില്‍ കുട്ടികള്‍ ധനശേഖരണം തുടങ്ങി. ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അലക്സ് വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.വാടകയ്ക്ക് എടുത്ത രണ്ട് ജെ.സി.ബികള്‍ ജങ്കാറില്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്. ഏകദേശം 4.50 ലക്ഷം രൂപയാണ് പ്രവര്‍ത്തന സമിതിക്ക് ഇതു വരെ ചിലവായത്. നാലു കിലോമീറ്റര്‍ ദൂരത്തെ പണികളാണ് ഇതുവരെ പൂര്‍ത്തിയായത്. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നാട്ടുകൂട്ടത്തിന് സമീപ വാസികളാണ് ഭക്ഷണം ഉള്‍പ്പെടെ നല്‍കുന്നത്.ദ്രുത ഗതിയില്‍ മുന്നേറുന്നു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്,നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, കടപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ബി.നൈനാന്,എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി.
നാടൊരുമിച്ചു:
പ്രതാപം തിരികെ പിടിച്ച് കോലറയാര്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക: