കോഴഞ്ചേരി: ആറന്മുള ഉതൃട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തിരുവാറന്മുള ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടത് ലോക പ്രശസ്തവുമായി ജലമേളയ്ക്ക് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ജലമേളയുടെ സുഗമമായ നടത്തിപ്പിന് നദിയിലെ മണ്‍പുറ്റുകളും വശങ്ങളിലെ പുല്‍ക്കാടുകളും ജെസിബി ഹിറ്റാച്ചി മുതലായവ ഉപയോഗിച്ച് നീക്കുന്നതിനുള്ള പണികള്‍ ധ്രുതഗതിയില്‍ നടന്നുവരുന്നു. ജലമേളയുടെ ഫിനിഷിംഗ് പോയിന്റായ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന്റെ മുന്നില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണവും പന്തലിന്റെ പണികളും അരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ലക്ഷോപ ലക്ഷം ജനങ്ങളാണ് എല്ലാവര്‍ഷവും ആറന്മുളയിലെത്തിച്ചേരുന്നത്. യോഗത്തില്‍വെച്ച് ഏറ്റവും വലിയ ജലമേളയായ ഉതൃട്ടാതി വളളംകളി സെപ്റ്റംബര്‍ 8 ന് ഉച്ചക്ക് പമ്പാനദിയില്‍ ജലഘോഷയാത്രയോടുകൂടി ആരംഭിക്കും. പള്ളിയോട സേവാസംഘം, വാട്ടര്‍ അതോറിറ്റി, കെ.എസ്ഇബി തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളുടെ നേതൃത്വത്തില്‍ ജലോത്സവത്തിന് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: