തിരുവല്ല:ഓണം അടുത്തതോടെ വറുത്തുപ്പേരിയുടെ വില കുത്തനെ കൂടുന്നു. ഏത്തക്കുലയുടെയും വെളിച്ചെണ്ണയുടെയും വില വില കൂടിയതാണ് ഉപ്പേരിയുടെ വിലക്കയറ്റത്തിനു കാരണം. ഒരു കിലോ ഉപ്പേരിക്കു 380 രൂപയാണു വില. കഴിഞ്ഞ ഓണക്കാലത്തെക്കാള്‍ 30 രൂപ കൂടുതല്‍. കഴിഞ്ഞവര്‍ഷം ഇതേസമയം, പരമാവധി 330 രൂപ വരെയേ ഉപ്പേരിക്കു വിലയുണ്ടായിരുന്നുള്ളൂ. ഓണക്കാലത്തു വില 350 രൂപ വരെയെത്തി. ഇക്കുറി ഓണക്കാലമാകുന്നതിനു മുമ്പുതന്നെ ഉപ്പേരിവില കുതിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 രൂപയാണ് ഇക്കുറി വെളിച്ചെണ്ണ വിലയിലുണ്ടായ വര്‍ധനവ്.കഴിഞ്ഞ ഓണക്കാലത്തുപോലും നേന്ത്രക്കായുടെ വില 50നു മുകളില്‍ ഉയര്‍ന്നിട്ടില്ല. ഇക്കുറി ഓണത്തിനു മുമ്പേതന്നെ വില കൂടി. ചില്ലറ വിപണിയില്‍ 75 രൂപവരെയാണ് നേന്ത്രക്കായയുടെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: