തിരുവല്ല: ഓണക്കാലത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള ഏത്തപ്പഴം കിലോയ്ക്ക് 65 മുതല്‍ 85 വരെ രൂപകവിഞ്ഞു.ജില്ലയില്‍ പലയിടത്തും അവസരോചിതമായ വിലയാണ് ഈടാക്കുന്നത്.65 രൂപയാണു വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രമോഷന് കൗണ്‍സിലിന്റെ പട്ടിക പ്രകാരമുള്ള വില.
അതേ സമയം ഏത്തക്കുല സുലഭമായി ലഭിക്കാത്തതാണ് വിലവര്‍ദ്ധനവിന് കാരണമെന്നാണ് മറ്റ് ചിലരുടെ വാദം. പൊന്നിന് വില നല്കിയാലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഓഡര്കൊടുക്കുന്ന അത്രയും കുലകള്‍ എത്തുന്നില്ലന്ന് മൊത്തവ്യാപാരികള്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ സീസണില്‍ ഏത്തവില കുറഞ്ഞതോടെ കര്‍ഷകര്‍ കൂട്ടത്തോടെ മറ്റ് വാഴയിനങ്ങള്‍ കൃഷിചെയ്യുകയായിരുന്നു.ഉത്രാടം അടുക്കമ്പോഴേക്ക് വില ഇനിയും ഉയരുമെന്നാണു വിപണിയില്‍ നിന്നുള്ള വിവരം.ഞാലിപ്പൂവന് പഴത്തിനും വില 100 രൂപയ്ക്കു മുകളിലാണ് ഇന്നലെ വിപണിവില. പൂവന് പഴത്തിന് 80 രൂപ കൊടുക്കണം. കിലോയ്ക്ക് 30 രൂപയ്ക്കു ലഭിച്ചിരുന്ന പാളയംകോടന് (മൈസൂര്‍ പൂവന്) പഴത്തിന് 50രൂപയായി. തേങ്ങയുടെ വില കിലോയ്ക്ക് 33 രൂപയായി. പൊതുവിപണയില്‍ പഴവര്‍ഗങ്ങളുടെ വില ഇതിലും വളരെ കൂടുതലാണ്. വാഴപ്പഴത്തിന്റെ വില റോക്കറ്റ് വേഗത്തില്‍ സര്വറിക്കോര്ഡുകളും ഭേദിച്ച് മുന്നേറുകയാണ്. വിലക്കയറ്റം മൂലം സാധാരണക്കാര്‍ക്ക് പഴവര്‍ഗങ്ങള്‍ വാങ്ങിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
തമിഴ്നാട്ടില്‍ നിന്നും പഴക്കൊലകള് എത്താതും കല്യാണ സീസണുമായതുമാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉ്ര്രതാടത്തോട് അടുത്ത ദിവസങ്ങളില്‍ ് പഴവില ഇതിലും ഉയരുമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: